നൈജീരിയയുമായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്.
അലക്സ് ഇവോബിയുടെ ഇരട്ടഗോളാണ് നൈജീരിയക്ക് ജയമൊരുക്കിയത്. വരുന്ന ലോകകപ്പിന് വേദിയാകുന്ന ക്രാസ്നോഡാറില്‍ മാസ്മരിക തിരിച്ചുവരവിലൂടെയാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്.

ലയണല്‍ മെസിയെ കൂടാതെയാണ് അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങിയിരുന്നത്. ഇരുപത്തിയേഴാം മിനുട്ടില്‍ തന്നെ അവര്‍ എതിരാളികളുടെ വലകുലുക്കി. എവര്‍ ബനേഗയായിരുന്നു സ്കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ സെര്‍ജിയോ അഗ്വീറോ ലീഡ് രണ്ടാക്കി. എന്നാല്‍ ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ആഴ്സണല്‍ താരം ഇഹനാച്ചോ ആദ്യ ഗോളടിച്ചു. പിന്നെ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം അലക്സ് ഇവോബി നൈജീരിയയെ സമനിലയിലാക്കി. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി നൈജീരിയ അര്‍ജന്റീനയെ തോല്പിച്ചു.













