സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം


സ്‌കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഉത്തരവിറക്കി.


ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഈ ഉത്തരവ് ബാധകമായിരിക്കും. ജൂണ്‍ 30നുള്ളില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് നമ്ബര്‍ ഹാജരാക്കേണ്ടതാണ്.
കൂടാതെ , ഉച്ചഭക്ഷണത്തിനുള്ള ആഹാരം പാകം ചെയ്യുന്നവരും ആധാര്‍ നമ്ബര്‍ ഹാജരാക്കണം.


രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്.



Sharing is Caring