ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിന് പിന്നാലെ സ്വര്‍ണം കൈവശം വെക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം (32.25 പവന്) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വര്‍ണമാണ് (12.5 പവന്) പുരുഷന്മാര്ക്ക് ഇനി കൈവശം വയ്ക്കാന്‍ കഴിയുന്നത്.

അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.













