സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 20480 രൂപയിലെത്തി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 2560 രൂപയിലെത്തി. സ്വര്‍ണത്തിന് 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.


നോട്ടു നിരോധിച്ചതിന് ശേഷം സ്വര്‍ണ വിലയില്‍ പവന് ഏതാണ്ട് 3000 രൂപയാണ് വര്‍ദ്ധനവുണ്ടായത്. അതേസമയം, സ്വര്‍ണ വില വരും ദിവസങ്ങളിലും ഇത്തരത്തില്‍ കുറഞ്ഞേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ വിശദീകരിക്കുന്നത്.




Sharing is Caring