സ്വര്‍ണ വില കൂടി


നോട്ട് പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കൂടി.


പവന് 80 രൂപ വര്‍ധിച്ച് 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.


നോട്ട് നിരോധനത്തിന് ശേഷം വന്‍ ഇടിവാണ് ഇതുവരെ ഉണ്ടായിരുന്നത്.

എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കി സ്വര്‍ണ വില കുടൂന്നുണ്ട്. പതിനൊന്ന് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കായിരന്നു നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായിരുന്നത്.

നോട്ട് പ്രതിസന്ധിക്ക് ശേഷം 3000 രൂപയോളമാണ് ഇതുവരെ സ്വര്‍ണത്തിന് കുറഞ്ഞത്. പവന് 20480 രൂപ വരെയെത്തിയിരുന്നു



Sharing is Caring