സ്വന്തം മകനല്ലെന്ന് സംശയം, പതിനേഴുകാരന്‍ നവജാത ശിശുവിനെ തല്ലി കൊന്നു


ന്യൂഡല്‍ഹി: സ്വന്തം മകനല്ലെന്ന സംശയത്താല്‍ പതിനേഴുകാരന്‍ നവജാത ശിശുവിനെ തല്ലി കൊന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ ജോലിക്ക് പോയ സമയത്ത് ‘കുട്ടിപിശാച്’ കൊലപ്പെടുത്തിയത്. ശനിയാഴ്‌ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.


വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി കണ്ടത് അനക്കമില്ലാതെ കിടക്കുന്ന തന്റെ കുഞ്ഞിനെയാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിനിടയില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.


ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മോഷണക്കേസുകളിലടക്കം സ്ഥിരം കുറ്റവാളിയാണ് പതിനേഴുകാരനെന്ന് പൊലീസ് വ്യക്തമാക്കി.



Sharing is Caring