സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഡല്‍ഹി അമര്‍ വിഹാര്‍ സ്വദേശി രാകേഷ് ആണ് അറസ്റ്റിലായത്.


തന്റെ അയല്‍ വീട്ടിലെ ഒന്നര വയസ്സുകാരിക്കു നേരെയായിരുന്നു ഇയാളുടെ ക്രൂരത. അതും സ്വന്തം മക്കള്‍ നോക്കിനില്‍ക്കെ. ഇയാളുടെ മക്കളുടെ കൂടെ കളിക്കാനായി തന്റെ വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം. തന്റെ നാല്,രണ്ട് വയസ്സുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരതയെന്ന് പൊലിസ് പറഞ്ഞു.


വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ മാതാവ് സംശയം തോന്നി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് വിവരം പൊലിസില്‍ അറിയിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരേ ചേര്‍ത്തിരിക്കുന്നത്.



Sharing is Caring