കോട്ടയം: സ്ത്രീയെ ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം ഡി.വൈ.എസ്.പി ടി.എ ആന്റണിയെ സസ്പെന്റ് ചെയ്തു. സ്ത്രീ കോട്ടയം എസ്.പിക്കു നല്കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ഡി.വൈ.എസ്.പി.ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.













