സ്ത്രീക്ഷേമത്തിന് പ്രത്യേക വകുപ്പ്; ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍


സ്ത്രീക്ഷേമത്തിന് പ്രത്യേക വകുപ്പ് ധനന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീ ക്ഷേമപദ്ധതികള്‍ക്കായി 91 കോടി രൂപ അനുവദിച്ചു. സ്കൂളുകളില്‍ സ്ത്രീ സൌഹൃദ കക്കൂസുകള്‍ നിര്‍മ്മിക്കും. കുടുംശ്രീക്ക് 200 കോടി രൂപ അനുവദിച്ചു. കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയും പദ്ധതികള്‍ പ്രഖ്യാപിച്ചു. 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കും.


എല്ലാ പദ്ധതികളിലും സ്ത്രീ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള പദ്ധതികള്‍ക്കായി മാറ്റിവെയ്ക്കും.വകുപ്പിന് കീഴില്‍ നേരിട്ടു വരുന്ന സ്കീമുകള്‍ക്കു പുറമേ ജന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്കീമുകള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനുണ്ടാകും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. എല്ലാ സ്കീമുകളിലും സ്ത്രീപരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്കു പ്രത്യേകമായുള്ള പ്രോജക്ടുകള്‍ക്കായി മാറ്റിവയ്ക്കും.


സ്ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുകാുെള്ള പ്രോജക്ടുകള്‍ക്കു 91 കോടി രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 45 കോടി രൂപ അംഗന്‍വാടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കേന്ദ്രാവിഷ്കൃത സ്കീമുകളിലെ സംസ്ഥാനവിഹിതമാണ്. കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സൈക്കോസോഷ്യല്‍ സര്‍വ്വീസിന് 12.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്കൂളുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നിര്‍ഭയ ഷോര്‍ട്ട്സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി. ഇപ്പോള്‍ ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ സ്ത്രീസൌഹാര്‍ദ്ദപരമാക്കും. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്ന അന്തരീക്ഷമുാക്കും.

ഹൈടെക് ക്ളാസ്മുറി പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഗേള്‍സ് സൌഹൃദ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കും. കേരളത്തില്‍ ആവശ്യത്തിന് പൊതുശുചിമുറികള്‍ ഇല്ലാത്തത് കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇതിനൊരു പരിഹാരമായി റോഡുകളുടെ ഓരത്തുള്ള പെട്രോള്‍ പമ്പുകള്‍, റെസ്റ്റോറന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ശുചിമുറികള്‍ നിര്‍മ്മിക്കും. അവയുടെ മേല്‍നോട്ടചുമതല അതത് സ്ഥാപനങ്ങള്‍ക്കായിരിക്കും.

ഇതിനുപുറമേ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍ ഇവിടങ്ങളില്‍ ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കും. ശുചിമുറി, മുലയൂട്ടല്‍മുറി, വെന്‍ഡിംഗ് മെഷീന്‍, സ്നാക്ക് ബാര്‍ ഇവയെല്ലാം അടങ്ങുന്നതായിരിക്കും ഫ്രഷ് അപ്പ് സെന്ററുകള്‍. ഈ പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി.

ഭിന്നലിംഗ സമൂഹത്തിന്റെ നീതിക്ക് വിേയുള്ള മുറവിളി കേരള സമൂഹത്തില്‍ കൂടുതല്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ്. ഈ ബജറ്റും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. 60 കഴിഞ്ഞ ട്രാന്‍സ് ജന്‍ഡേഴ്സിന് പെന്‍ഷന്‍ അനുവദിക്കും. ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കും. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനായി തുടക്കമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തുന്നു.



Sharing is Caring