സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി


മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാമുഹിക പ്രവര്‍ത്തക തൃപ്തി ദേശായി രംഗത്ത്. കോടതി വിധി സ്ത്രീകളുടെ വിജയമാണ്. പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഉടന്‍തന്നെ തീയതി പ്രഖ്യാപിച്ച്‌ ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി അറിയിച്ചു.




Sharing is Caring