മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടു​ത​ട​ങ്ക​ല്‍ വീ​ണ്ടും നീ​ട്ടി


ന്യൂ​ഡ​ല്‍​ഹി: മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചു മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ചു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടു​ത​ട​ങ്ക​ല്‍ വീ​ണ്ടും സു​പ്രീം​കോ​ട​തി നീ​ട്ടി. നാ​ലാ​ഴ്ച കൂ​ടി​യാ​ണ് വീ​ട്ടു​ത​ട​ങ്ക​ല്‍ നീ​ട്ടി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചാണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.


കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന് കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​റ​സ്റ്റി​ന് വി​രോ​ധ​മ​ല്ല കാ​ര​ണം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ചാ​ര​ണ കോ​ട​തി‍​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.


എ​ന്നാ​ല്‍ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് വി​ഭി​ന്ന​മാ​യ വി​ധി​യാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം വേ​ണ​മെ​ന്ന വി​ധി​യാ​ണ് ച​ന്ദ്ര​ചൂ​ഢ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ കു​റി​ച്ച്‌ ഗു​രു​ത​ര സം​ശ​യം ഉ​ണ്ടെ​ന്നും ച​ന്ദ്ര​ചൂ​ഢ് നി​രീ​ക്ഷി​ച്ചു.

ഭീ​മ കൊ​റേ​ഗാ​വ് സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് വ​ര​വ​ര റാ​വു, അ​ഡ്വ. സു​ധ ഭ​ര​ദ്വാ​ജ്, ഗൗ​തം ന​വ​ലാ​ഖ, അ​രു​ണ്‍ ഫെ​രേ​ര, വെ​ര്‍​ണോ​ല്‍‍ ഗോ​ണ്‍​സാ​ല്‍​വ​സ് എ​ന്നി​വ​രെ പൂ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ റോ​മി​ല ഥാ​പ്പ​ര്‍, പ്ര​ഭാ​ത് പ​ട്നാ​യി​ക്ക്, ദേ​വ​കി ജെ​യ്ന്‍, സ​തീ​ഷ് ദേ​ശ്പാ​ണ്ഡെ, മ​ജാ ദാ​രു​വാ​ല എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.



Sharing is Caring