സ്കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് ക്ഷേത്ര പൂജാരിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയല ക്ഷേത്രത്തിലെ പൂജാരി മണിലാലാണ് പിടിയിലായത്.
പഠിക്കാന്‍ മിടുക്കന്മാരും ദൈവഭയവുമുള്ള കുട്ടികളാണ് പൂജാരിയുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളായത്. പന്ത്രണ്ടിനും പതിമൂന്നിനും മധ്യേ പ്രായമുള്ള എട്ട് കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് പൂജാരിക്കെതിരെ കൊല്ലം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീഡിയോ ഗെയിം കാണിച്ച് വശീകരിച്ച ശേഷം ആണ്‍കുട്ടികളെ നീല ചിത്രങ്ങള്‍ കാട്ടിയാണ് ഇയാള്‍ വശീകരിച്ചത്.













