സോഷ്യല്‍ മീഡിയയില്‍ താരമായ ദേവുചന്ദനയുടെ അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍


തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ് (45) എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിന് സമീപം തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ചന്ദ്രബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്.


സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ദേവുചന്ദനയുടെ അച്ഛനാണ്. ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകള്‍ സാമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഒമ്ബത് വയസുകാരിയായ ദേവു തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച്‌ എസ്.എ.ടിയില്‍ ചികിത്സയിലാണ്. ചികിത്സയ്ക്ക് സഹായ വാഗ്ദ്ധാനവുമായി നിരവധിപേര്‍ എത്തിയിരുന്നു.




Sharing is Caring