സോളാർ കേസ്; ഉമ്മന്‍ചാണ്ടി ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരായി; കേസ് ജനുവരി 9 ലേക്ക് മാറ്റി


ബംഗളൂരു : സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരായി. തുടര്‍ന്ന് കേസ് പരഗിണച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയ വ്യവസായി എം.കെ.കുരുവിളയുടെ അഭിഭാഷകന്‍ കേസ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കുരുവിളയുടെ ആവശ്യം അംഗീകരിച്ച കോടതി കേസ് 9ന് പരിഗണിക്കാനായി മാറ്റി.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് വ്യവസായിയായ എം.കെ. കുരുവിള നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പ്രതികള്‍ 1.68 കോടി രൂപ നല്‍കാന്‍ ബംഗളൂരു സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒരെണ്ണം കോടതി തള്ളി. രണ്ടാമത്തേതില്‍ വാദം കേട്ട കോടതി, കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള രേഖകളുമായി നേരിട്ട് ഹാജരാകാന്‍ അവസരം നല്‍കുകയായിരുന്നു.




Sharing is Caring