സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി കോടതി ആവശ്യപ്പെട്ടു


സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സഹായി തോമസ് കുരുവിളയ്ക്കും എതിരെ ലഭിച്ച പരാതിയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പൊലീസിനോട് ദില്ലി തീസ് ഹസാരി കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 31-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ദില്ലിയില്‍ വെച്ച് പണം കൈമാറിയിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.




Sharing is Caring