മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനക്ക് നിര്‍ദേശം


മന്ത്രി അനൂപ് ജേക്കബിനെതിരെ വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പില്‍ 36 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചാണ് വി. ശിവന്‍കുട്ടി പരാതി നല്‍കിയത്.


ഇ-ടെന്‍ഡര്‍ വ്യവസ്ഥകള്‍ മറികടന്ന് പര്‍ച്ചേസ് നടത്തിയതിലും, സിവില്‍ സ്‌പ്ലൈസ് വകുപ്പിലെ നിയമനങ്ങളിലും, വകുപ്പിന്റെ നവീകരണത്തിന് സെര്‍വര്‍ വാങ്ങിയതിലും അഴിമതി നടന്നെന്നായിരുന്നു വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ദ്രുതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ഉത്തരവിട്ടു. എറണാകുളം റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തി ഉടനടി റിപ്പോര്‍ട്ട് നല്‍കണം.




Sharing is Caring