സൈബർ ആക്രമണം വീണ്ടും,ഇന്ത്യയെ ബാധിക്കും


വാനാക്രൈ സൈബർ ആക്രമണം വീണ്ടും.റഷ്യയും ബ്രിട്ടണുമടക്കം അഞ്ച് രാജ്യങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി.ഇന്ത്യയിലും ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.


കമ്പ്യൂട്ടറുകളിൽ കടന്നു കയറി ഫയലുകൾ ലോക്ക് ചെയ്ത് തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.ഉക്രൈനെ വാനാക്രൈ കടന്നാക്രമിക്കുകയായിരുന്നു.സ്പെയിനും ഇന്ത്യയുമാണ് അടുത്ത ലക്ഷ്യം.


നേരത്തെ നടന്ന ആക്രമണം ഉത്തര കൊറിയയുടെ നേതൃത്വത്തിലാണെന്നാണ് അമേരിക്കയും ബ്രിട്ടണും ആരോപിക്കുന്നത്.ഉത്തരകോറിയയുടെ മാൽവെയർ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് എന്ന സംഘമാണ് വാനാക്രൈ എന്ന ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം.



Sharing is Caring