നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കില്ല; സമരം സംസ്ഥാന വ്യാപകമാകുന്നു


നഴ്‌സുമാരുടെ സമരത്തോട് ഇപ്പോഴും മുഖംതിരിച്ച് നില്‍ക്കുകയാണ് ആശുപത്രി മുതലാളിമാര്‍. നഴ്‌സുമാരുടെ വേതനം വര്‍ദ്ധിപ്പിക്കാനായി ഇന്ന് ചേര്‍ന്ന യോഗം സമവായമാകാതെ പിരിഞ്ഞു. ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ ആകില്ലെന്ന നിലപാടാണ് ആശുപത്രി മുതലാളിമാര്‍ സ്വീകരിച്ചത്. സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ സമരം നടത്തുമെന്ന് കാണിച്ച് നഴ്‌സസ് സംഘടന നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷന്‍ യോഗം വിളിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രി മുതലാളിമാര്‍ സമവായത്തിന് തയ്യാറാകാത്തതിനാല്‍ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സംഘടനയുടെ തീരുമാനം. ഇന്നത്തെ ചര്‍ച്ച പാളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടി ചര്‍ച്ച നടത്താമെന്ന് ലേബര്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. അതുവരെ പണിമുടക്ക് വേണ്ടെന്ന നിലപാടിലാണ് നഴ്‌സുമാര്‍. അതിലും സമവായം അയില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാകും.




Sharing is Caring