സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു


കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ്ശി വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് വന്‍കുന്ന് സ്‌കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു െജയിംസിന്റെയും ജിന്‍ജുവിന്റെയും മകള്‍ ജില്‍റ്റ മരിയ ലൈജു (9) ആണ് മരിച്ചത്.കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ റോഡിന്റെ മതിലില്‍ തട്ടി, മതിലിനപ്പുറത്തുള്ള തൊടിയിലേക്ക് മറിഞ്ഞു. തെറിച്ചുപോയ ജില്‍റ്റ റോഡിനോടു ചേര്‍ന്നു തന്നെയുള്ള കിണറ്റിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് കിണറ്റില്‍ പരിശോധന നടത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജില്‍റ്റ മരിച്ചിരുന്നു.




Sharing is Caring