സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും


പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്. ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ പ്രതിച്ഛായ മോശമാക്കി എന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.




Sharing is Caring