ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയോഗിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജ ിയില്‍ സെന്‍കുമാര്‍ പൊലീസ് മേധാവി അല്ളായിരുന്നുവെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി മാത്രമായിരുന്നു സെന്‍കുമാര്‍. എന്നാല്‍
ലോക്നാഥ് ബഹ്റയെ സര്‍ക്കാര്‍ നിയമിച്ചത് സംസ്ഥാന പൊലീസ് മേധാവിയായിട്ടാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് സര് ക്കാരിന് വേണ്ടി ഹാജരാകുന്നത്.

സെന്‍കുമാര്‍ രേഖകള്‍ ചോര്‍ത്തിയെന്ന സംശയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ ന
ിഗമനം.













