സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല , പിഴ ചുമത്തിയിട്ടുമില്ല ; പിണറായി


സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ


ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് സെന്‍കുമാറിനെ മാറ്റിയതിനെ ന്യായീകരിച്ച്‌ വീണ്ടും പിണറായി രംഗത്തെത്തിയിരിക്കുന്നത്. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോറ


ിറ്റിയില്‍ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപെ്പട്ടത്.

കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ള. സര്‍ക്കാര്‍ സ്വീകരിച്ചത് നിയമപരമായ നടപടികള്‍ മാത്രം. ആവശ്യമായ

വിശദീകരണം കോടതിയില്‍നിന്നു തേടുക മാത്രമാണ് ചെയ്തത്. വിധിയോട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അനാദരവ് കാട്ടിയിട്ടിലെ്ളന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സെന്‍കുമാറിനെ മാറ്റിയത് തക്കതായ കാരണങ്ങളുണ്ടായിരുന്നതിനാലാണ്. സര്‍ക്കാരിന്റെ സാമന്യ ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങളാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring