സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമനം നല്‍കാമെന്നു പറഞ്ഞു വഞ്ചിക്കപ്പെട്ട പൊലീസ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി. തണ്ടര്‍ബോള്‍ട്ട് നിയമനത്തിനായുള്ള റാങ്ക് പട്ടികയിലുള്ളവരാണ് സെക്രട്ടേറിയറ്റിനു മുന്നിലെ ബഹുനിലക്കെട്ടിടത്തിലും സമീപത്തെ മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഉച്ചയ്ക്ക് മൂന്നിന് ചര്‍ച്ച നടത്താമെന്ന് ധാരണ ആയിട്ടുണ്ട്. ചർച്ചയ്ക്കുമുമ്പ് ഇവർ സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ടു ലക്ഷം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്നാണ് 999 പേരടങ്ങിയ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. ഇതില്‍ 550 പേര്‍ക്കാണ് ഇനിയും നിയമനം ലഭിക്കാനുള്ളത്.




Sharing is Caring