പ്രഥമ സൂപ്പര്‍ കപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ ലൈനപ്പ് മറ്റന്നാള്‍ തീരുമാനം ആകും. മാര്‍ച്ച് 9ന് യോഗ്യതാ മത്സരങ്ങള്‍ തീരുമാനിക്കാന്‍ ഉള്ള ഡ്രോ നടക്കും. ഐ ലീഗിലെയും ഐ എസ് എല്ലിലെയും അവസാന നാലു സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കുക.
മാര്‍ച്ച് 15 മുതല്‍ ആണ് യോഗ്യതാ റൗണ്ട് ആരംഭിക്കുക. ഭുവനേശ്വറിലാണ് യോഗ്യതാ റൗണ്ട് നടക്കുക. ഐ ലീഗിലേയും ഐ എസ് എല്ലിലേയും ആദ്യ ആറു സ്ഥാനക്കാര്‍ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടും. കേരളാ ബ്ലാസ്റ്റേഴ്സ് നേരിട്ട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഗോകുലത്തിന് നേരിട്ട് യോഗ്യത ലഭിക്കണമെങ്കില്‍ നാളെ ബഗാനെ പരാജയപ്പെടുത്തണം.














