മുംബൈ : നടന് സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ റിയയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ചാണു ഭീഷണി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നു റിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരിച്ചു.













