സുപ്രീംകോടതിയുടെ പുതിയ തലവന്‍ ഇന്ന് ചുമതലയേല്‍ക്കും


സുപ്രീം കോടതിയ്ക്ക് ഇന്ന് മുതല്‍ പുതിയ തലവന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും. ആദ്യദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ സിമി നിരോധന കേസുമുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരോടൊപ്പമാണ് ജസ്റ്റിസ് ദീപക് മിശ്ര സിമി കേസ് കേള്‍ക്കുക.
സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) നിരോധിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ 72 കേസുകളാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ജനകീയമായ ഏറെ വിധികള്‍ ജസ്റ്റിസ് മിശ്രയില്‍ നിന്നുണ്ടായിട്ടുണ്ട്. എഫ്.ഐ.ആറുകളുടെ കോപ്പി 24 മണിക്കൂറിനകം വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടത് ജസ്റ്റിസ് മിശ്രയാണ്.


2011-ലാണ് ജസ്റ്റിസ് മിശ്ര സുപ്രീംകോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സ്ഥാനമേല്‍ക്കുന്ന ജസ്റ്റിസ് മിശ്ര 13 മാസങ്ങള്‍ക്കുശേഷം 2018 ഒക്ടോബര്‍ രണ്ടിന് വിരമിക്കും.




Sharing is Caring