ദേരയെ നയിക്കാൻ ഹണിപ്രീത് എന്ന സുന്ദരി


അച്ഛന്‍റെ മാലാഖക്കുട്ടിയെന്നാണ് ഹണിപ്രീത് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.അച്ഛൻ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവറയിൽ ക‍ഴിയുന്ന സാക്ഷാൽ ഗുർമീത് റാം റഹീം സിംഗ്.ഗുർമീതിന്‍റെ അസാന്നിദ്ധ്യത്തിൽ കോടിക്കണക്കിന് വരുന്ന ദേരാ സച്ചാ സൗദാ ആസ്തികൾ നിയന്ത്രിക്കുക ഈ സ്വപ്ന സുന്ദരിയാകുമെന്നാണ് റിപ്പോർട്ട്.


മൂന്നു മക്കളുളള ഗുർമീത് സിംഗിന് ഏറെ പ്രിയപ്പെട്ട വളർത്തു മകളാണ് ഹണി പ്രീത്.ട്വിറ്ററിൽ പത്തു ലക്ഷത്തിലധികവും ഫേസ്ബുക്കിൽ അഞ്ചു ലക്ഷത്തിൽ പരവും ഫോളോവേ‍ഴ്സ് ഹണിപ്രീതിനുണ്ട്.കോടതിയിലേക്കും ജയിലിലേക്കും ഹണി പ്രീത് അച്ഛനെ അനുഗമിച്ചിരുന്നു.വിസ്മയിപ്പിക്കുന്ന അച്ഛന്‍റെ പ്രൗഢയായ മകൾ എന്നാണ് ഹണി പ്രീത് സ്വയം വെബ്സറ്റിൽ വിശേഷിപ്പിക്കുന്നത്.


ഗുർമീത് അഭിനയിച്ച എംഎസ്ജി 2 – ദ മെസഞ്ചർ,എഎസ്ജി – ദ വാരിയർ ലയൺ ഹാർട്ട് സിനിമയോടും ഹണിപ്രീത് സഹകരിച്ചിരുന്നു.അണിയറയിൽ മാത്രമല്ല സ്ക്രീനിലും ഹണി പ്രീത് സാന്നിദ്ധ്യം അറിയിച്ചിരുന്നു.



Sharing is Caring