ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാംപില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം ഏഴായി.
ആര് സൈനികരും ഒരു സിവിലിയനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു.














