ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ട് രണ്ടാഴ്ച്ചകകം സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പൊലിസിനോട് ആവശ്യപ്പെട്ടു.
കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.

കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തണമെന്നും എ.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ച്ചെന്നതാണ് മരണ കാരണമെന്ന് കണ്ടെത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.













