കോണ്‍ഗ്രസുമായി ഇനി സഖ്യത്തിനില്ല: യെച്ചൂരി


കോ​ണ്‍ഗ്ര​സു​മാ​യോ, കോ​ണ്‍ഗ്ര​സ് ഉ​ള്‍​പ്പെ​ടു​ന്ന മു​ന്ന​ണി​യു​മാ​യോ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യം ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. എ​ന്നാ​ല്‍ വി​മ​ത ജെ​ഡി​യു നേ​താ​വ് ശ​ര​ത് യാ​ദ​വി​ന്‍റെ സ​മ​ഗ്ര സം​സ്കാ​രം ര​ക്ഷി​ക്കൂ പ്ര​ചാ​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ശ​ര​ത് യാ​ദ​വ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.


ശ​ര​ത് യാ​ദ​വി​ന്‍റെ പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ങ്കി​ലും കോ​ണ്‍ഗ്ര​സ് ഉ​ള്‍​പ്പെ​ട്ട മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ റാ​ലി​ക​ളി​ല്‍ മേ​ലി​ലും പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. സി​പി​എ​മ്മി​ന് ശ​ക്തി​യു​ള്ള കേ​ര​ള​ത്തി​ല്‍ മു​ഖ്യ​എ​തി​രാ​ളി കോ​ണ്‍ഗ്ര​സ് ആ​ണെ​ന്ന​താണ് ഈ നിലപാടിന് ഒരു കാരണം.കോ​ണ്‍ഗ്ര​സ് വി​രു​ദ്ധ നി​ല​പാ​ടു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍-പ്ര​കാ​ശ് കാ​രാ​ട്ട് പ​ക്ഷ​ത്തി​ന് പി​ബി​യി​ലും കേ​ന്ദ്ര ക​മ്മി​റ്റി​യി​ലും ഉ​ള്ള വ​ലി​യ മേ​ല്‍​ക്കൈ​യും യെ​ച്ചൂ​രി​ക്കു തി​രി​ച്ച​ടി​യാ​യി​രു​ന്നു.


ബി​ഹാ​റി​ല്‍ ലാ​ലു പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ജെ​ഡി സം​ഘ​ടി​പ്പി​ച്ച, ‘ബി​ജെ​പി​യെ തു​ട​ച്ചു​നീ​ക്കി രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂു’ എ​ന്ന മ​ഹാ​റാ​ലി​യി​ല്‍ നി​ന്ന് സി​പി​എം വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് യെ​ച്ചൂ​രി​യു​ടെ പ്ര​സ്താ​വ​ന. ബം​ഗാ​ളി​ലെ രാഷ്ട്രീയ​വൈ​രി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ര്‍​ജി പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന പേ​രി​ലാ​ണ് സി​പി​എം പ​ട്ന​യി​ലെ പ്ര​തി​പ​ക്ഷ മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. സി​പി​എ​മ്മും ബി​എ​സ്പി​യും വി​ട്ടു​നി​ന്ന ലാ​ലു​വി​ന്‍റെ മ​ഹാ​റാ​ലി​യി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, സി.​പി. ജോ​ഷി, തൃ​ണ​മൂ​ല്‍ നേ​താ​വ് മ​മ​ത ബാ​ന​ര്‍​ജി, സി​പി​ഐ നേ​താ​ക്ക​ളാ​യ സു​ധാ​ക​ര്‍ റെ​ഡ്ഡി, ഡി. ​രാ​ജ, എ​ന്‍​സി​പി നേ​താ​വ് താ​രീ​ഖ് അ​ന്‍​വ​ര്‍, വി​മ​ത ജെ​ഡി​യു നേ​താ​ക്ക​ളാ​യ ശ​ര​ത് യാ​ദ​വ്, അ​ന്‍​വ​ര്‍ അ​ലി തുടങ്ങിയ പ്രതി​പ​ക്ഷ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

2016ലെ ​ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സു​മാ​യി സി​പി​എം സീ​റ്റു​ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ മു​ന്നേ​റ്റം ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കും കോ​ണ്‍ഗ്ര​സി​നും പി​ന്നി​ലാ​യ സി​പി​എം ക​ന​ത്ത പ​രാ​ജ​യ​മാ​ണ് നേ​രി​ട്ട​ത്. കോ​ണ്‍ഗ്ര​സു​മാ​യു​ണ്ടാ​ക്കി​യ സീ​റ്റു ധാ​ര​ണ​യ​നു​സ​രി​ച്ച്‌ കൂ​ടു​ത​ല്‍ സീ​റ്റി​ല്‍ മ​ല്‍​സ​രി​ച്ച​തു സി​പി​എം ആ​യി​രു​ന്നെ​ങ്കി​ലും കോ​ണ്‍ഗ്ര​സി​നാ​ണ് ബം​ഗാ​ളി​ല്‍ കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​രെ കി​ട്ടി​യ​ത്



Sharing is Caring