സുധീപ് – നിത്യാമേനോന്‍ ‘മുടിഞ്ചാല്‍ ഇവനെ പുടി’ ആഗസ്റ്റ് രണ്ടാം വാരം


nn_579458കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ചാസ് സുധീപ് നായകനായി ആക്ഷന് പ്രാധാന്യം നല്‍കുന്ന തമിഴ്ചിത്രം ‘മുടിഞ്ചാല്‍ ഇവനെ പുടി’ ആഗസ്റ്റ് രണ്ടാംവാരം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തമിഴിലെ ഒന്നാംകിട ജനപ്രിയ സംവിധായകന്‍ കെ.എസ്. രവികുമാര്‍ അണിയിച്ചൊരുക്കിയിരിയ്ക്കുന്ന ഈ ചിത്രം ആക്ഷനും,പ്രണയവും, വൈകാരികതയും, ഗ്ളാമറും ചേരും പടി ചേര്‍ത്ത വിനോദ ചിത്രമാണ്. നിത്യാമേനോനാണ് സുധീപിന്റെ നായിക.


വൈകാരികമായ പ്രണയ രംഗങ്ങള്‍, വര്‍ണ്ണശമ്പളവും നയനമനോഹരവുമായ ഗാനരംഗങ്ങള്‍, ഉദ്വോഗജനകമായ സംഘട്ടന രംഗങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ‘മുടിഞ്ചാല്‍ ഇവനെ പുടി’. ലിംഗായ്ക്കുശേഷം കെ.എസ്. രവികുമാര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ദൃശ്യവല്‍ക്കരിച്ചിരിയ്ക്കുന്ന ഈ ചിത്രം ഇതിനോടകം തെന്നിന്ത്യയാകെ ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിലെ ക്ളൈമാസ്കിനോടനുബന്ധിച്ചുള്ള സംഘട്ടനരംഗം നൂറ്റിഎണ്‍പത് സ്റ്റണ്ടു നടന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഊട്ടിയില്‍വെച്ച് പതിനഞ്ചു ദിവസം ചിത്രീകരിക്കുകയുണ്ടായി. ആദ്യമായാണ് ഒരു സംഘട്ടനരംഗം ഇത്രയും നാള്‍ ചിത്രീകരിയ്ക്കപ്പെടുന്നത്.


‘കനല്‍’ കണ്ണനാണ് സ്റ്റണ്ടുമാസ്റ്റര്‍. രാജരത്തിനമാണ് ഛായാഗ്രഹകന്‍. ഡി.ഇമാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. മുകേഷ് തിവാരി, പ്രകാഷ് രാജ്, ശരത് ലോഹിത്ഷാ, നാസര്‍, സതീഷ്, ഇമാന്‍ അണ്ണാച്ചി, സാധുകോകില എന്നിങ്ങനെ വന്‍ താര നിരയുണ്ട് ചിത്രത്തില്‍ സവിശേഷത. രാംബാബു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിച്ചിരിക്കുന്ന ‘മുടിഞ്ചാല്‍ ഇവനെ പുടി’ ആദിത്യ ഫിലിംസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നു.



Sharing is Caring