സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി


മോസ്‌കോ: സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി. സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് വിമാനം മിനിറ്റുകള്‍കമാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വിമാനത്തില്‍ നൂറോളം പേരുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം 05.20 നാണ് വിമാനം പുറപ്പെട്ടത്. 20 മിനിറ്റിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്.


സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്ക് പുറപ്പെട്ട പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്. അധികൃതര്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.




Sharing is Caring