2019ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഖ്യമുണ്ടാക്കി മത്സരിക്കാന്‍ തീരുമാനിച്ച് സിപിഐ. സഖ്യം സാധ്യമാവുമെന്ന സൂചന സിപിഐ മുതിര്‍ന്ന നേതാക്കള്‍ നല്കി കഴിഞ്ഞു. കുറച്ചു സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ട്ടിയുടെ നിലനില്പ് സാധ്യമാവൂ എന്ന ചിന്തയാണ് സഖ്യം സാധ്യമാക്കുന്നത്.
നിലവില്‍ ഒരു എംഎല്‍എയാണ് സിപിഐക്കുള്ളത്. 2014 തെരഞ്ഞെടുപ്പില്‍ മോശം ഫലമാണ് സിപിഐക്കുണ്ടായത്. സിപിഐയും സിപിഐഎമ്മും മാത്രം ഒരു സഖ്യം ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. സീറ്റുകള്‍ കിട്ടില്ല. അതാണ് ബീഹാറിലും തമിഴ്നാട്ടിലും കണ്ടതെന്ന് തെലുങ്കാനയിലെ മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു.
സഖ്യം സാധ്യമാക്കുന്നതിന്റെ ഭാഗമായി സിപിഐ കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ കക്ഷികളെയും, ബിജെപിക്കെതിരെ നടത്തുന്ന പോര് യാത്രയിലേക്ക് ക്ഷണിച്ചു കഴിഞ്ഞു.













