സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു


കൊല്‍ക്കത്ത: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് മരിച്ചത്.


ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു നിരുപം സെന്‍.


ആരോഗ്യനില മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.



Sharing is Caring