സിപിഐഎം പിബിയുടെ സംഘടനാ ഉപസമിതിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ദില്ലിയില്‍ എത്തും


സിപിഐഎം പിബിയുടെ സംഘടനാ ഉപസമിതിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ദില്ലിയില്‍ എത്തും. ദില്ലി സന്ദര്‍ശനത്തിനിടെ നിയമസഭ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റി കേന്ദ്ര നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും.


സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി എന്നിവരുമായി ഇരുവരും നാളെ ചര്‍ച്ച നടത്തും. പിണറായി വിജയന്റെയും വിഎസ് അച്യുതാനന്ദന്റെയും സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഈ ചര്‍ച്ചകളില്‍ പ്രാഥമിക ധാരണ ഉണ്ടായേക്കും, കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും എന്നാണ് സൂചന.




Sharing is Caring