ലോസ്ആഞ്ചല്‍സിലെ കന്‍സാസില്‍ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ ലോസ്ആഞ്ചല്‍സിലെ കന്‍സാസില്‍ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കന്‍സാസിലെ പുല്ലുവെട്ടുയെന്ത്ര നിര്‍മാണ കമ്പനിയിലാണ് വെടിവപ്പുണ്ടായത്. അക്രമിയെ പൊലിസ് വധിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു.


ഫാക്ടറി ജീവനക്കാരനായ ഫ്രെഡറിക് ഫോര്‍ഡാണ് അക്രമം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. റൈഫിളുമായി നില്‍ക്കുന്ന ചിത്രം ഇയാളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയിലെ പെയിന്റ് ജോലിക്കാരനാണ് ഇയാള്‍.




Sharing is Caring