സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു


സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഈ വിവാദങ്ങളാണ് ചിത്രലേഖയെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയത്. സിപിഎമ്മിനെതിരെ അസാധാരണ പ്രതിരോധമാണ് കണ്ണൂരില്‍ ചിത്രലേഖ ഉയര്‍ത്തിയത്. പാര്‍ട്ടി വെല്ലുവിളികളെ സധൈര്യം നേരിട്ട ചിത്രലേഖ കടുത്ത വെല്ലുവളികളെയാണ് അന്ന് നേരിട്ടത്.


സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ കൂടിയാണ ചിത്രലേഖ. ‘പുലയസ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു. ‘എന്നിട്ടും അക്രമം തുടരുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തോന്നിയത് കൊണ്ടുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ചിത്രലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇരുപത് വര്‍ഷത്തില്‍ അധികം ജീവിക്കാനായി സി.പി.എമ്മിനെതിരേ പോരാടിയ വ്യക്തിയാണ് ചിത്രലേഖ.



Sharing is Caring