സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം;പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട കാവ്യ മാധവന്‍


kavya-madhavan-latest-photoshoot_137752102600പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം എന്ന് നടി കാവ്യ മാധവന്‍. പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നുവെന്ന് കാവ്യ പറയുന്നു.
സമീപകാലത്ത് കാവ്യ മാധവന്‍ ചെയ്ത സിനിമകളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്ത ഷി ടാക്സി പൊട്ടിപ്പോയി. അത് കഴിഞ്ഞ് ചെയ്ത ആകാശവാണിയ്ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ആ ചിത്രവും വേണ്ടത്ര വിജയിച്ചിരുന്നില്ല.




Sharing is Caring