സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി.ജി.നായരാണ് വരന്‍. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്.വേണുഗോപാലിന്റേയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍. ഇന്നലെ രാവിലെ 10 മണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട്.
തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണത്തില്‍ വിവാഹ സദ്യയും നടന്നു. ഇന്ന് വിവാഹ സല്‍ക്കാരവും നടക്കും














