കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു


ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍, കാഴ്ചയില്ലാത്ത 100 പേര്‍ക്ക്, പ്രത്യേക ആപ്ലിക്കേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു. തൃശൂര്‍ അമല ആശുപത്രിയില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണോദ്ഘാടനം നടത്തി.


ജോളി സില്‍ക്‌സ് എംഡി ജോളി ജോയ് ആലുക്കാസ്, അനില്‍ അക്കര എം.എല്‍.എ, അമല ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, തൃശൂര്‍ ജില്ലാ വനിത കോര്‍പ്പറേഷന്‍ സൊസൈറ്റി പ്രസിഡന്റ് സി.ബി. ഗീത, ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി. ജോസ്, ഗിരീഷ് കീര്‍ത്തി പങ്കെടുത്തു.




Sharing is Caring