മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിതാ നായരും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി തന്റെ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ കൂടി സാവകാശം വേണമെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.
തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്നത് കേരളത്തിനു പുറത്താണെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി. ബ്രെയിന്‍മാപ്പിങ് അടക്കം ഏത് ശാസ്ത്രീയ പരിശോധനക്കും തയാറാണെന്നും ബിജു സോളാര്‍ കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉത്തമബോധ്യമുണ്ടെന്നും എല്ലാ തെളിവുകളും സോളാര്‍കമ്മീഷനു മുന്നില്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍ സരിത എസ് നായരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം സോളാര്‍ കമ്മീഷനില്‍ നടത്തിയത്. തുടര്‍ന്നാണ് ഡിസംബര്‍ പത്തിന് രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.














