സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു


സിക്കിം: സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗാംഗ്‌ടോകില്‍ നിന്നും 33 കിലോമീറ്റര്‍ ദൂരെ പക്യോങ്ങിലാണ് വിമാനത്താവളം. സിക്കിം എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സംസ്ഥാനത്തെ പ്രയോജനം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പതു വര്‍ഷമായി സിക്കിമിന്റെ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമയിരിക്കുന്നത്.


201 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 4,500 അടി ഉയരത്തില്‍ പാക്യോങ്ങ് ഗ്രാമത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള ഒരു കുന്നിന്റെ മുകളിലാണ് ഇതെന്ന് സിക്കിം ചീഫ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ പറഞ്ഞു. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഈ എയര്‍പോര്‍ട്ട് ഇപ്പോള്‍ സിക്കിമിന്റെ മുഖമുദ്ര തന്നെ മാറ്റുകയാണ്.




Sharing is Caring