സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഞായറാഴ്ച


സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. ആശയക്കുഴപ്പം നീങ്ങിയതായും ഡല്‍ഹി ഹൈക്കോടതി വിധി പ്രകാരം ഫലം പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. cbse.nic.in എന്ന വെബ്സൈറ്റ് വഴിയും മാതൃഭൂമിയിലും ഞായറാഴ്ച ഫലം ലഭ്യമാകും.


മോഡറേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി ഇക്കൊല്ലം അത് നടപ്പിലാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു.


ഇതിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്ന് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് ആശങ്കകള്‍ക്ക് അറുതിയായിരിക്കുന്നത്. നേരത്തെ ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും. എന്നാല്‍ അതുണ്ടായില്ല.

സംസ്ഥാന ബോര്‍ഡുകള്‍ നേരത്തെ ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷവും സി.ബി.എസ്.ഇ ഫലം കൂടുതല്‍ വൈകിയാല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ അത് ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കള്‍.



Sharing is Caring