സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ പുന:സ്ഥാപിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവേദ്കര്‍.നിലവില്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പരീക്ഷയോ ബോര്‍ഡ് പരീക്ഷയോ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു.
അഞ്ച്, എട്ട് ക്ലാസുകളില്‍ പരീക്ഷ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച്, എട്ട് ക്ലാസുകളിലെ അവസാന വര്‍ഷ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ ഒരിക്കല്‍കൂടി ആ ക്ലാസില്‍ ഇരുത്തും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു പരീക്ഷ എഴുതി അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.













