സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് കേരളാഘടകത്തിന്റെ കടുത്ത വിമര്‍ശനം


കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് കേരളാ ഘടകത്തിന്റെ കടുത്ത വിമര്‍ശനം. കേന്ദ്ര സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കേന്ദ്രനേതൃത്വം പ്രേതാലയമാണെന്ന് രാജാജി മാത്യു തോമസ്. പ്രസംഗമത്സരമാണ് കേന്ദ്രനേതൃത്വത്തിന്റെ ജോലിയെന്നായിരുന്നു മഹേഷ് കക്കത്തിന്റെ വിമര്‍ശനം.


കോണ്‍ഗ്രസ് ബന്ധത്തില്‍ രണ്ടഭിപ്രായമാണ് സി.പി.ഐയിലുള്ളത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പരസ്യനിലപാട് എടുക്കണമെന്ന് പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് ഐക്യമാണ് വേണ്ടതെന്നായിരുന്നു വി.എസ് സുനില്‍കുമാറും ലതാദേവിയും അഭിപ്രായപ്പെട്ടത്.ഗ്രൂപ്പ് ചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചര്‍ച്ച തുടരുകയാണ്.




Sharing is Caring