തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെ പ്രദേശത്ത് ഇരുവിഭാഗവും ആക്രമം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്ത് കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ഇരുപാര്‍ട്ടി നേതൃത്വങ്ങളും നിര്‍ദ്ദേശം നല്‍കി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.













