സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്


കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം നടക്കുക.


ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനള്ള അവകാശത്തിനുമായാണ് സമരം നടത്തുന്നതെന്ന് കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സംഭവത്തിലുള്ള ടി.കെ രജീഷിന്‍റെ പങ്കും അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.


തനിക്കെതിരെയുള്ള സി.പി.എം സൈബര്‍ അക്രമത്തില്‍ പരാതി നല്‍കില്ല. സ്ത്രീകള്‍ ഒന്നിച്ച്‌ നിന്ന് ഇതിനെ നേരിടണം. വനിതാ കമീഷന്‍ സ്വയം കേസെടുക്കേണ്ടതാണെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.



Sharing is Caring