കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.
ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹരജി ഉച്ചക്ക് 1.45ന് ഹൈകോടതി പരിഗണിക്കും.














