സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും


ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.


ഒക്ടോബര്‍ മൂന്നിനായിരുന്നു അഡ്വക്കേറ്റ് ബി രാമന്‍പിള്ള വഴി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം മാത്രമേ ഉള്ളുവെന്നും ഉദയഭാനു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലന്നും ഉദയഭാനു വ്യക്തമാക്കിയിരുന്നു.


ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴ് പ്രാവശ്യം ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.



Sharing is Caring