കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു


കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശിനി ഗൗരിയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ അധ്യാപികര്‍ക്കെതിരെ ആരോപണമുന്നയിച്ച് കുട്ടിയുടെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തിയിരുന്നു.


അധ്യാപകരുടെ പീഡനം മൂലമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പിതാവിന്റെ ആരോപണം. അധ്യാപികരുടെ നടപടി ചോദ്യം ചെയ്തത് കുട്ടിയോടുള്ള പക കൂടാന്‍ ഇടയാക്കിയെന്നും ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി അധ്യാപകര്‍ വഴക്കു പറഞ്ഞിരുന്നുവെന്നും പ്രസന്ന കുമാര്‍ പറഞ്ഞിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രണ്ട് അധ്യാപികര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.




Sharing is Caring